ബൈബിൾക്കഥകൾ - 13
യാക്കോബ് പുലര്‍ച്ചെതന്നെ, പിതൃഭവനത്തില്‍നിന്നു മാതാവിന്റെ നാട്ടിലേക്കു യാത്രയായി. കുറേ ഉണക്കിയ പഴങ്ങളും കുറച്ചെണ്ണയും അപ്പമുണ്ടാക്കാനുള്ള മാവും
സൂര്യാസ്തമയമായപ്പോള്‍ വഴിയിലൊരിടത്ത്, വിശ്രമിക്കാനുള്ള സ്ഥലംകണ്ടെത്തി. ഒരു സിക്കമൂര്‍ വൃക്ഷച്ചുവട്ടില്‍, വലിയൊരു കല്ലു തലയിണയാക്കി അവന് കിടന്നു. യാത്രാക്ഷീണത്താല്‍, പെട്ടെന്നുറങ്ങിപ്പോകുകയുംചെയ്തു. നിദ്രയില്‍, അവന്റെ മനക്കണ്ണിന്മുമ്പിൽ ഒരു സ്വപ്നദര്‍ശനമുണ്ടായി.ഭൂമിയില്‍ ചുവടുറപ്പിച്ച ഒരു ഗോവണി. അതു മുകളിലേക്കു മുകളിലേക്കുയര്‍ന്ന്, മേഘമേലാപ്പുംകടന്ന്, ആകാശത്തിനുമപ്പുറം സ്വര്‍ഗ്ഗത്തിലേക്കു നീണ്ടിരിക്കുന്നൂ,... മാലാഖമാര്‍ അതിലൂടെ കയറുകയുമിറങ്ങുകയുംചെയ്യുന്നു. ആ ഗോവണിയുടെ മുകളറ്റത്ത്, ഒരു തേജോരൂപമായ് കര്‍ത്താവു വന്നു.
"നിന്റെ പിതാവായ ഇസഹാക്കിന്റെയും അബ്രാഹമിന്റെയും ദൈവമായ കര്‍ത്താവാണു ഞാന്‍. നീ കിടക്കുന്ന ഈ മണ്ണ്, നിനക്കും നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ നല്‍കും. നിന്റെ സന്തതികള്‍ ഭൂമിയിലെ മണൽത്തരികൾപോലെ ലോകമെങ്ങും വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ജനതകളെല്ലാമനുഗ്രഹിക്കപ്പെടും!. ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുപാലിക്കും. നിന്നോടു പറഞ്ഞതെല്ലാം നിറവേറുന്നതുവരെ, നിന്നെ ഞാന്‍ കൈവെടിയില്ല, ഈ നാട്ടിലേക്കുതന്നെ, ഞാന്‍ നിന്നെ തിരികെക്കൊണ്ടുവരും."
യാക്കോബ് ഞെട്ടിയുണര്‍ന്നു. ചുറ്റും കൂരിരുട്ടുമാത്രം. രാപ്പാടികളുടെയും ചീവീടുകളുടെയും ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല. അവന് ഭയന്നു. അവന്റെ ശരീരമാകെ വിയർപ്പാൽ നനഞ്ഞിരുന്നു.
"എത്ര ഭയാനകമാണീ സ്ഥലം! തീര്‍ച്ചയായും കര്‍ത്താവിവിടെയുണ്ട്. ഞാനതറിഞ്ഞില്ലെന്നുമാത്രം! ചിലപ്പോള്‍, ഈ സ്ഥലം, സ്വര്‍ഗ്ഗത്തിലേക്കുള്ള കവാടമാകാം.." യാക്കോബ് ആത്മഗതംചെയ്തു.
പിന്നീടവനുണർന്നപ്പോൾ ബാലസൂര്യന്റെ കിരണങ്ങൾ ഭൂമിയിൽ പതിച്ചുതുടങ്ങിയിരുന്നു.
അവിടെയടുത്തുണ്ടായിരുന്ന ഒരത്തിമരത്തിൽനിന്ന് കുറേ അത്തിക്കായ്കൾ പറിച്ചുതിന്നശേഷം
യാക്കോബ് യാത്രതുടര്‍ന്നു.
യാക്കോബ് ഇടയന്മാരോടു ചോദിച്ചു: "സഹോദരന്മാരെ, ഹാരാനിലേക്കിനി ഏറെ ദൂരമുണ്ടോ? ഹാരാനിലുള്ള ബത്തുവേലിന്റെ മകന് ലാബാനെ നിങ്ങളറിയുമോ?"
ഇടയന്മാര് സൗഹൃദപൂര്‍വ്വം ചിരിച്ചു. "ഞങ്ങളും ഹാരാന്‍നിവാസികളാണ്. ലാബാനെയും ബത്തുവേലിനെയും ബത്തുവേലിന്റെ പിതാവു നാഹോറിനെയും ഞങ്ങള്‍ക്കറിയാം. ലാബാന്റെ ആടുകളുമായി അയാളുടെ മകള്‍ റാഹേല്‍ വൈകാതെയിവിടെയെത്തും."
അതു യാക്കോബിനു ശുഭകരമായ വാര്‍ത്തയായിരുന്നു. അവന്റെ ഹൃദയം സന്തോഷത്താല്‍ തുടിച്ചു.
"നാഹോറിന്റെ സഹോദരനായ അബ്രഹാമിന്റെ പേരക്കുട്ടിയാണു ഞാൻ. ലാബാന്റെ സഹോദരിയായ റബേക്കയാണ് എന്റെയമ്മ!"
"അങ്ങനെയല്ല," ഇടയന്മാര് പറഞ്ഞു. "ആട്ടിന്‍പറ്റങ്ങളെല്ലാം വന്നെത്തിയത്തിനുശേഷംമാത്രമേ കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളംകൊടുക്കാറുള്ളൂ. എല്ലാവരുമെത്തുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും."
യാക്കോബ് ഇടയന്മാരുമായി സംസാരിച്ചുകൊണ്ടിരിക്കേ, റാഹേല്‍ ആടുകളുമായെത്തി. മനോഹരമായൊരു പനിനീർപ്പുവുപോലെ സുന്ദരിയായിരുന്നു റാഹേൽ!
യാക്കോബിന്റെ ഹൃദയത്തില്‍ ഒരു പ്രണയഗീതമുണര്‍ന്നു.

റാഹേല്‍ കിണറിനടുത്തെത്തിയപ്പോള്‍ യാക്കോബ് ഓടിച്ചെന്ന്, കിണര്‍മൂടിയിരുന്ന കല്ലുരുട്ടിമാറ്റി. റാഹേലിന്റെ ആടുകള്‍ക്കു വെള്ളം കോരിക്കൊടുത്തു..
പെട്ടെന്നു യാക്കോബ് റാഹേലിന്റെയടുത്തേക്കു വന്നു. അവളുടെ പിതാവിന്റെ സഹോദരിയുടെ പുത്രനായ യാക്കോബാണു താനെന്ന് അവനവളോടു പറഞ്ഞു. അവൾ അദ്ഭുതപ്പെട്ടുപോയി! അവളുടെ കൈകള്‍ തന്റെ കൈകളിലെടുത്ത്,
റാഹേലിന്റെ കണ്ണുകള്‍ വിടര്‍ന്നു. അവളുടെയുള്ളില്‍ പുതിയൊരു ലജ്ജയുണര്‍ന്നു. യാക്കോബിന്റെ കൈകള്‍ വിടുവിച്ച്,, അവള് തന്റെ വീട്ടിലേക്കോടി.
ലാബാനു രണ്ടു പെണ്മക്കളാണുണ്ടായിരുന്നത്. ഇളയവളായിരുന്നു റാഹേല്‍. മൂത്തവള്‍ ലെയാ. ലയയുടെ കണ്ണുകള്‍ മങ്ങിയവയായിരുന്നു. അവള്‍ക്കു സഹോദരിയോളം അഴകുണ്ടായിരുന്നില്ല. റാഹേലാകട്ടെ വടിവൊത്തൊരു സുന്ദരിതന്നെ!
ഒരുദിവസം ലാബാന്‍ യാക്കോബിനോടു പറഞ്ഞു. "വന്നനാള്‍മുതല്‍ നീയെനിക്കായി ജോലിചെയ്യുന്നു. എന്റെ ആടുകളെ മേയിക്കുകയും കാലികളെ പരിപാലിക്കുകയുംചെയ്യുന്നു. രക്തബന്ധത്തിന്റെപേരില്‍ എന്തിനു കൂലിയില്ലാതെ പണിയെടുക്കുന്നു? നിനക്കെന്തു പ്രതിഫലംവേണമെന്നു പറയൂ. ഞാനതു തരാം."
ഇതു നല്ലൊരവസരമായി യാക്കോബ് കണ്ടു. അവന് പറഞ്ഞു: "അങ്ങയുടെ പുത്രിയായ റാഹേലിനെ ഞാനത്യധികം സ്നേഹിക്കുന്നു. അവള്‍ക്കെന്നെയുമിഷ്ടമാണ്. അവളെയെനിക്കു വിവാഹംചെയ്തുതരണം. അതിനുവേണ്ടി ഏഴുകൊല്ലം അങ്ങയുടെ കീഴില്‍ ഞാന്‍ ജോലിചെയ്യാം."
"അവള് നിനക്കര്‍ഹതപ്പെട്ടവള്‍തന്നെ! അവളെ നിനക്കു വിവാഹംചെയ്തുതരാൻ എനിക്കു സമ്മതമാണ്! നീ എന്റെകൂടെ താമസിച്ചു ജോലിചെയ്തുകൊള്ളുക."
യാക്കോബ് ഏഴുവര്‍ഷം ലാബാനുവേണ്ടി ജോലിചെയ്തു. റാഹേലിനോടുള്ള സ്നേഹംനിമിത്തം ഏഴുവര്‍ഷങ്ങള്‍ കടന്നുപോയത് അവനറിഞ്ഞതേയില്ല.
കഠിനാദ്ധ്വാനിയായ യാക്കോബിന്റെ കൈകളില്‍ തന്റെ മകള്‍ സുരക്ഷിതയായിരിക്കുമെന്നു ലാബാനുറപ്പുണ്ടായിരുന്നു. അയാള്‍ നാട്ടിലെല്ലാവരെയും വിളിച്ചു വിവാഹവിരുന്നു നടത്തി. എന്നാല്‍ രാത്രിയായപ്പോള്‍ മൂത്തമകളായ ലെയയെയാണു യാക്കോബിന്റെ കൂടാരത്തിലേക്കു വിട്ടത്. ലെയയുടെ പരിചാരികയായി സില്‍ഫയെന്ന അടിമപ്പെണ്ണിനെയും നല്കി.
നേരംപുലര്‍ന്നപ്പോള്‍മാത്രമാണ്, തനിക്കുപറ്റിയ ചതി, യാക്കോബ് തിരിച്ചറിഞ്ഞത്. ലെയയാണു തന്റെ ഭാര്യയായാതെന്നറിഞ്ഞപ്പോള്‍ അവന് കോപത്തോടെ അമ്മാവന്റെയടുത്തു ചെന്നു.
"അങ്ങെന്തിന് എന്നോടീ ചതിചെയ്തു? റാഹേലിനെ വിവാഹംകഴിക്കാന്‍വേണ്ടിയല്ലേ ഏഴുവര്‍ഷങ്ങള്‍ ഞാന്‍ ജോലിചെയ്തത്? എന്നിട്ടിപ്പോള്‍..."
ലാബാന്‍ ചിരിച്ചു. "നീ ദേഷ്യപ്പെടേണ്ടാ. മൂത്തവള്‍ നില്ക്കുമ്പോള് ഇളയവളെ വിവാഹംകഴിപ്പിക്കുന്ന പതിവ് ഈ നാട്ടിലില്ല. നിങ്ങളുടെ വിവാഹവാരം പൂര്‍ത്തിയാകട്ടെ. ഒരാഴ്ചത്തെ വിവാഹാഘോഷങ്ങള്‍ കഴിഞ്ഞാലുടന്‍ റാഹേലിനെയും നിനക്കു വിവാഹംചെയ്തുതരാം. പക്ഷേ ഏഴുവര്‍ഷത്തേക്കുകൂടെ നീ എനിക്കായി പണിയെടുക്കണം."
യാക്കോബ് ജ്യേഷ്ഠനായ എസാവിനെയോര്‍ത്തു. എസാവിനോടുചെയ്ത ചതികള്‍ തനിക്കുനേരെ തിരികെവരുന്നതായി അവനു തോന്നി. മറ്റു നിര്‍വ്വാഹമൊന്നുമില്ലാതിരുന്നതിനാല്‍ അയാള്‍ അമ്മാവന്റെ തീരുമാനമംഗീകരിച്ചു.
ഒരാഴ്ചയ്ക്കുശേഷം ലാബാന്‍ റാഹേലിനെയും യാക്കോബിനു ഭാര്യയായി നല്കി. റാഹേലിന്റെ പരിചാരികയായി, ബില്‍ഹാ എന്ന ലെയ അവഗണിക്കപ്പെടുന്നതു കര്‍ത്താവു കാണാതിരുന്നില്ല. അവിടുന്ന് അവളുടെ പ്രാര്‍ത്ഥനകേട്ടു. ഉദരഫലംനല്കി, അവളെയനുഗ്രഹിച്ചു. റാഹേലിന്റെ ഉദരം അവിടുന്നു വന്ധ്യമാക്കി.
ഏഴുവര്‍ഷംകൂടെ ജോലിചെയ്യണമെന്ന ഉപാധിയോടെയാണു ലാബാന്‍ തന്റെ പെണ്മക്കളെ യാക്കോബിനു വിവാഹംചെയ്തുകൊടുത്തത്. എന്നാല്‍ പന്ത്രണ്ടുമക്കളുടെ പിതാവായതിനുശേഷവും യാക്കോബിന് അമ്മാവനുവേണ്ടി ജോലിചെയ്യേണ്ടിവന്നു. അക്കാലമത്രയും അവനു സ്വന്തമായൊന്നും സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ല.
യാക്കോബിന്റെ കഥ തുടരും ...







